
മരണ വീട്ടിൽ പൊട്ടിച്ചിരിച്ച യുവാക്കളെയും മരിച്ചയാളിന്റെ മകനെയും നാട്ടുകാർ കയ്യേറ്റം ചെയ്തു…………. !!! 😃😜
തൃശ്ശൂർ: ചാവക്കാട് ഗവ: ആശുപത്രിക്ക് സമീപം മരണ വീട്ടില് പൊട്ടിച്ചിരിച്ച യുവാക്കളെയും മരിച്ചയാളിന്റെ മകനെയും നാട്ടുകാര കയ്യേറ്റം ചെയ്തു. കോഴികോട്ടുനിന്നും സംസ്കാരത്തിന് പങ്കെടുക്കാൻ എത്തിയ യുവാക്കൾക്കാന് ക്രൂര മർദനം ഏറ്റത്. വീടിനോട് ചേര്ന്നുള്ള പന്തലിൽ പ്രാര്തനകളും സംസ്കാരതിനുള്ള ഒരുക്കങ്ങളും നടക്കവേ പുറത്തുനിന്ന യുവാവ് മൊബൈൽ ഫോണിൽ ഏഷ്യാനെറ്റിൽ വന്ന മോദിയുടെ തൽസമയ പ്രസംഗം നോക്കിയതോടെ ആണ് സംഭവങ്ങളുടെ തുടക്കം .
” ദില്ലിയിൽ ഞാനുള്ളപ്പോൾ കട്ടുമുടിക്കാൻ ആരെയും അനുവദിക്കില്ല ” എന്ന നരേന്ദ്ര മോഡിയുടെ തള്ളൽ വായിച്ചതോടെ ആണ് യുവാവ് ചിരി തുടങ്ങിയത് . ..!!
.
പൊട്ടി പൊട്ടി ചിരിച്ച യുവാവിനോട് കാരണം അന്വേഷിച്ച മറ്റു ചിലരെയും യുവാവ് മൊബൈൽ കാണിച്ചതോടെ കൂട്ടച്ചിരിയായി …!!
ഇതിനിടെ വിവരം പന്തളിനുള്ളിലെയ്ക്കും പടർന്നു. മരിച്ചയാളിന്റെ തലക്കലിരുന്നു കരഞ്ഞു കൊണ്ടിരുന്ന പരേതന്റെ മൂത്ത മകനെയും മൊബൈൽ ആരോ കാണിച്ചതോടെ അയാളും നിലത്തു വീണു ചിരിക്കാൻ തുടങ്ങി…!!!
മരണവീട്ടിലെ കൂട്ടച്ചിരിയും അട്ടഹാസവും കണ്ടു കാര്യമറിയാതെ മണത്തല മുല്ലത്തറയിൽ നിന്ന് എത്തിയ ലോഡിംഗ് തൊഴിലാളികൾ പുറത്തു ചിരിച്ചു കൊണ്ടിരുന്ന യുവാക്കളെ മർധിക്കുകയായിരുന്നു. 😦
ഒടുവിൽ ആരോ വിവരമരിയിചതനുസരിച്ച് നിലവിളി ശബ്ദത്തോടെ വാഹനത്തിൽ സ്ഥലത്തെത്തിയ ചാവക്കാട് പോലീസ് ലാത്തിയുമായി പ്രശ്ന സ്ഥലത്തേക്ക് പാഞ്ഞെത്തി, മർദ്ധനമേറ്റവർ ചിരിക്കാനുണ്ടായ കാര്യം പോലീസിനെ പറഞ്ഞു മനസിലാക്കി, ഇത് കണ്ട പോലീസ് മർദിച്ചവർക്ക് ഫോൺ കാണിച്ച് കൊടുത്തു പിന്നീട് കാര്യമരിഞ്ഞതോടെ മർദിച്ചവരും മർദനമേറ്റവരും പോലീസും ചിരിയിൽ പങ്കു ചേര്ന്നു…!!
ചിരിയലകൾ അവസാനിച്ച ശേഷം രണ്ടു മണിക്കൂർ വൈകിയാണ് സംസ്കാരം നടത്തിയത് . 😦
മേലിൽ മരണവീടുകളിൽ വെച്ച് ഇത്തരം തമാശകൾ വായിക്കരുത് എന്ന താക്കീതോടെ മൊബൈൽ പോലീസ് തിരിച്ചു കൊടുത്തു . പരാതി ഇല്ലാത്തതിനാൽ
ആർക്കും എതിരെ കേസ് എടുത്തിട്ടില്ല…!!🧐🧐😆😆🤪😆😁😁
