Driver

ഡ്രൈവർ…..
llllllllllllllllllllll
ഒരുപാട് സ്വപനങ്ങളും ലക്ഷ്യങ്ങളുമായി ഗമയിൽ കയറി ഇരുന്നു എത്തേണ്ടിടത് എത്തുമ്പോൾ ഒരു നന്ദി വാക്കു പോലും പറയാതെ എന്നാൽ ശരിട്ടൊന്ന് പോലും പറയാതെ ഗമയോട് കൂടി, അഹങ്കാരത്തോട് കൂടി പുശ്ചത്തോട് കൂടി ഇറങ്ങി പോകുന്ന യാത്രക്കാരിൽ പലരും ഓർക്കുന്നില്ല അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നേടിയത് ആ സമയത്തു തന്നെ അവിടെ എത്തിച്ചത് കൊണ്ടാണ് എന്ന സത്യം. താൻ അത്ര നേരം പിറകിലെ സീറ്റിൽ ഇരുന്നു നടത്തിയ കണക്കുകൂട്ടലുകൾ ശെരിയായാക്കിയത് ആരെന്നു പോലും അറിയാത്ത പേരറിയാത്ത ആ ഡ്രൈവർ ആയിരുന്നു എന്ന് ഓർക്കാതെ പോകുന്നു…. ഒരു നിമിഷം വൈകിയെങ്കിൽ ഒരു പക്ഷെ നഷ്ടപ്പെട്ടു പോകുന്നത് ആരുടെയൊക്കെയോ ജീവനായേക്കാം …. തന്റെ ജീവനേക്കാൾ പിറകിലിരിക്കുന്നവന്റെ ജീവനെ കാക്കുന്ന ആയിരം കണ്ണുകളും കൂർപ്പിച്ച ചെവികളുമായി മുന്നിലിരുന്നു വളയം പിടിക്കുന്നവൻ അധ്വാനിക്കുനത് ഒരു നേരത്തെ ആഹാരത്തിനാണ് ഒരു ഡോക്ടർക് മുൻപ് ജീവൻ കാക്കുന്നത് ചിലപ്പോൾ ഒരു ഡ്രൈവറാകാം കാരണം ഡോക്ടറുടെ അടുത്ത് എത്തിക്കും വരെ ആ ജീവൻ അവന്റെ കൈകളിലാണ്. സ്വന്തം ജീവിനും സമയവും മറന്ന് റോഡിലോടെ ചീറി പായുമ്പോൾ കിട്ടാനിരിക്കുന്ന പൈസയെ കുറിച്ചല്ല പൈസ ഇല്ലേലും തന്റെ പിറകിലിരിക്കുന്നവന്റെ ജീവനെ കാക്കനാണ് ഓരോ ഡ്രൈവറും കുതിക്കുനത് എന്നിട്ടും ഡ്രൈവർമാർക്ക് സമൂഹമിടുന്ന വില അതെത്ര താഴെ…. അവനുമുണ്ട് അച്ഛൻ എന്ന് വിളിക്കാനും മാമ എന്ന് വിളിക്കാനും ഏട്ടാ എന്ന് വിളിക്കാനും ഒക്കെ തന്നെ സ്നേഹിക്കുന്ന താൻ സ്നേഹിക്കുന്ന ചിലർ. ചില നേരം അവരെ പോലും മറക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്….ടീച്ചർ മാരോ ഡോക്ടർമാരോ എഞ്ചിനിയർമാരോ ആരോ ആവട്ടെ കൂട്ടത്തിൽ ഒരുത്തൻ ഒന്ന് തളർന്നാൽ കൂടെ നില്കാൻ എത്ര പേരുണ്ടാകും…. എന്നാൽ ഞങ്ങൾ ഡ്രൈവർ മാരെ ഏതെങ്കിലും ഒരുത്തൻ തൊട്ടാൽ കാണാം ഞങ്ങടെ പവർ വിട്ടുകൊടുക്കില്ല ചങ്കു പൊളിച്ചാലും ഞങ്ങളെ ചെങ്ങായി മാരെ…. ഇത് രക്തബന്ധമല്ല ആത്മ ബന്ധമാണ്…. ഒട്ടും വിലകൊടുക്കാതെ ഡ്രൈവറെന്ന് പറഞ്ഞ് വിവാഹ ബന്ധങ്ങൾ വേണ്ടെന്നു വക്കുന്ന വിഡികൾ ഒന്നോർക്കേണ്ടതുണ്ട് നാളെ നിങ്ങൾ നേടുന്നത് നല്ലൊരു ഭർത്താവിനെയും മരുമകനെയും ആകാം പക്ഷെ നഷ്ടമാകുന്നത് ചെങ്ങൂറ്റമുള്ള ജീവിതത്തിൽ ചീറിപാഞ്ഞ് കുതിക്കാൻ തന്റേടമുള്ള ഒരു ചൊണകുട്ടനെ ആണ് ….
നട്ടെല്ലുള്ള ആണിനെയാണ്
😍😍😍😍😍
എല്ലാ നല്ലവരായ ഡ്രൈവർ സുഹൃത്തുക്കൾക്കും വേണ്ടി …………..

😘

Leave a comment