
മോഹൻലാലിന് പത്മഭൂഷൺ നൽകി ആദരിച്ചതിനേ പലരും വിമർശിക്കുന്നുണ്ട്…
അദ്ദേഹം എന്ത് സംഭാവനയാണ് രാജ്യത്തിന് നൽകിയത് അല്ലങ്കിൽ മലയാളികൾക്ക് സമർപ്പിച്ചത്…
ഇത്തരം ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ Postകൾ ഇടുന്നവർ അറിയാൻ:
“നിങ്ങൾ ഈ ധാരാവി, ധാരാവി എന്ന് കേട്ടിട്ടുണ്ടോ….. അത് ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച് തന്നു…..”
“നാഗവല്ലിയിൽ നിന്ന് ഗംഗയേ രക്ഷിച്ച് നകുലന്റ ജീവിതം തിരികേ നൽകി….”
“അമേരിക്കയിൽ പോയി പോൾ ബാർബറേ കൊന്ന് രാജ്യത്തിന്റെ കോഹിനൂർ രത്നം പതിച്ച കിരീടം തിരിച്ചുപിടിച്ചു….”
“പവനായി എന്ന ഭീകര കൊലയാളി ശവമായി മാറാൻ കാരണക്കാരനായി…”
“കൊലപ്പുള്ളിയപ്പനെ തോൽപ്പിച്ച് ഉത്സവം നടത്തി…”
“കാശ്മീർ താഴ്‌വരകളിൽ ഭീകരരേ വകവരുത്തി….”
“സാധാരക്കാരന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട ചായക്ക് രുചി കൂടുന്ന സിദ്ധാന്തമായ – ഉയരം കൂടും തോറും ചായക്ക് കടുപ്പം കൂടും – എന്ന ഏറ്റവും വലിയ കണ്ടുപിടുത്തം നടത്തി….”
ഇങ്ങനെ എണ്ണിയാൽ തീരാത്ത എത്ര സംഭവങ്ങൾ….!
“കുന്നുമ്മൽ ശാന്ത വഴിപിഴക്കാതിരിക്കാൻ അവരുടെ വീടിന് കാവൽ കിടന്നില്ലേ…?”
“കുടിയന്മാർ ബോധം മറയും മുമ്പ് ഷാപ്പ് വിട്ട് പോകണം എന്ന നിയമം കൊണ്ടുവന്നില്ലേ….?”
ഇതിലും വല്യ എന്ത് സംഭാവനയാണ് ഇനി നൽകേണ്ടത്….?
നന്ദിയില്ലാത്തവന്മാർ 😡
